Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheruvally Devi Temple

ദിലീപ് ജഡ്ജിയമ്മാവൻ കോവിലിലെത്തും

പൊ​​ൻ​​കു​​ന്നം: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്ക​​പ്പെ​​ട്ട ന​​​ട​​​ന്‍ ദി​​​ലീ​​​പ് കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം അ​​​ടു​​​ത്ത​​​യാ​​​ഴ്ച ചെ​​റു​​വ​​ള്ളി ദേ​​വീക്ഷേ​​ത്ര​​ത്തി​​ലെ ജ​​​ഡ്ജി​​​യ​​​മ്മാ​​​വ​​​ന്‍ കോ​​​വി​​​ലി​​​ല്‍ പൂ​​​ജ ന​​​ട​​​ത്താ​​​ന്‍ എ​​​ത്തു​​​മെ​​​ന്ന് സൂ​​​ച​​​ന.

2019 മാ​​​ര്‍ച്ച് എ​​​ട്ടി​​​നു രാ​​​ത്രി ദി​​​ലീ​​​പും സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പും ഇ​​​വി​​​ടെ ക​​​രി​​​ക്ക് അ​​​ഭി​​​ഷേ​​​ക​​​വും അ​​​ട വ​​​ഴി​​​പാ​​​ടും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കേ​​​സി​​​ല്‍ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച ദി​​​വ​​​സ​​​വും സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പ് ജ​​​ഡ്ജി​​​യ​​​മ്മാ​​​വ​​​ന്‍ കോ​​​വി​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

ജാ​​​മ്യം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ദി​​​ലീ​​​പും അ​​​നൂ​​​പും ചെ​​​റു​​​വ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ശ്രീ​​​ശാ​​​ന്ത്, ശാ​​​ലു മേ​​​നോ​​​ന്‍, സ​​​രി​​​ത എ​​​സ്. നാ​​​യ​​​ര്‍, പ്ര​​​യാ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ആ​​​ര്‍. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​രൊ​​​ക്കെ മു​​​ന്‍പ് ഇ​​​വി​​​ടെ പൂ​​​ജ ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​ണ്. അ​​​ണ്ണാ ഡിം​​​എം​​​കെ നേ​​​താ​​​വ് ശ​​​ശി​​​ക​​​ല ന​​​ട​​​രാ​​​ജ​​​ന്‍ ജ​​​യി​​​ലി​​​ലാ​​​യ​​​പ്പോ​​​ൾ പാ​​​ര്‍ട്ടി പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ചെ​​​റു​​​വ​​​ള്ളി​​​യി​​​ല്‍ വ​​​ഴി​​​പാ​​​ട് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ക്ഷേ​​​ത്ര​​​ത്തി​​​ലെ അ​​​ത്താ​​​ഴ​​​പൂ​​​ജ​​​ക​​​ള്‍ക്കു​​​ശേ​​​ഷം രാ​​​ത്രി എ​​​ട്ട​​​ര​​​യ്ക്കാ​​​ണ് ജ​​​ഡ്ജി​​​യ​​​മ്മാ​​​വ​​​ന്‍റെ കോ​​വി​​ൽ​​ന​​​ട തു​​​റ​​​ക്കു​​​ക.

Latest News

Up